ഏറ്റവും കുറഞ്ഞ മരണ നിരക്ക്‌ രേഖപ്പെടുത്തുന്ന രാജ്യങ്ങളിൽ ഒന്ന് കുവൈറ്റ്; ആരോ​ഗ്യമന്ത്രാലയം

  • 24/10/2020

കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈറ്റിൽ രേഖപ്പെടുത്തുന്നത്  ഏറ്റവും കുറഞ്ഞ  മരണ നിരക്കെന്ന്   കുവൈറ്റ് ആരോഗ്യ മന്ത്രാലയം. അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുടെ പ്രോട്ടോക്കോൾ പ്രകാരം ഏറ്റവും പുതിയ   ചികിത്സാരീതികളാണ് രാജ്യത്ത്‌  അവലംഭിച്ചു വരുന്നതെന്നും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ അപലപിച്ച് കൊണ്ട്  മന്ത്രാലയം പുറപ്പെടുവിച്ച  വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

 എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ  വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുമുമ്പ് നിജസ്ഥിതി ഉറപ്പ്‌ വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങൾ  പ്രചരിപ്പിക്കുന്നത്‌ ആരോഗ്യ രംഗത്ത്‌ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം രോഗികളുടെയും അവരുടെ കുടുംങ്ങളുടെയും ആത്മ വിശ്വാസം തകരാൻ കാരണമാകുകയും ചെയ്യും. കൂടാതെ  ഈ മേഖലയിൽ ത്യാഗ പൂർണ്ണമായ സേവനം  നടത്തുന്ന ആരോഗ്യ പ്രവർത്തകരോടുള്ള അവഹേളനം കൂടിയാണു ഇത്തരം പ്രചരണങ്ങൾ എന്നും മന്ത്രാലയം വ്യക്തമാക്കി.  രാജ്യത്തെ ആരോഗ്യ മേഖലയെ കളങ്കപ്പെടുത്തുന്ന തരത്തിൽ തെറ്റായ  വിവരങ്ങൾ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശ്ശനമായ  നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

Related News