കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾ വർധിക്കുന്നു; കർശന പിഴ ഈടാക്കാനുളള നിയമം വരുന്നു

  • 24/10/2020

 ​കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരാഴ്​ചക്കിടെ 26000ത്തിൽ അധികം പേർ  ഗതാഗത നിയമലംഘനങ്ങൾ നടത്തിയെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ  59 പേരെ അറസ്റ്റ്​ ചെയ്​യുകയും, . പത്ത്​ വാഹനങ്ങൾ കണ്ടുകെട്ടിയെന്നും അധികൃതർ അറിയിച്ചു. കൂടുതൽ പേർ പിടിയിലായത്​ ജഹ്​റ ഗവർണറേറ്റിലും കുറവ്​ മുബാറക്​ അൽ കബീർ ഗവർണറേറ്റിലുമാണ്​. വരുന്ന ആഴ്​ചകളിലും പരിശോധനയുണ്ടാവുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

29 പിടികിട്ടാപ്പുള്ളികളെയും പരിശോധനക്കിടെ പിടികൂടിയിട്ടുണ്ട്. മേജർ ജനറൽ ജമാൽ സായിഗിന്റെ നേതൃത്വത്തിലാണ്​ പരിശോധന കാമ്പയിൻ നടന്നത്​.  കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ കുറേ നാളുകളായി ഗതാഗത പരിശോധനയും സുരക്ഷാ പരിശോധനയും കാര്യമായി നടന്നിരുന്നില്ല. ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്​. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്​. ഇതുമായി ബന്ധപ്പെട്ട കരടുനിയമം തയ്യാറാണ്​. പുതിയ പാർലമെൻറ്​ വന്നാൽ ചർച്ചക്കെടുക്കും. നിയമ ലംഘനകർക്കെതിരെ കർശന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. 

Related News