കുവൈറ്റിൽ മയക്കുമരുന്ന് കൈവശം വച്ച സ്വദേശിയെ കുറ്റവിമുക്തനാക്കി

  • 24/10/2020

കുവൈറ്റിൽ മയക്കുമരുന്ന് കൈവശം വച്ച സ്വദേശിയെ കോടതി കുറ്റവിമുക്തനാക്കി. സുരക്ഷാ ഉദ്യോഗസ്ഥർ പട്രോളിം​ഗിനിടെ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത സ്വദേശിയെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. വാഹനങ്ങൾ പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയുടെ കാറിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ അറസ്റ്റ് വാറണ്ട് ഇല്ലാതെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകൻ വാദിച്ചു. ഇതിനുശേഷമാണ് കോടതി പ്രതിയെ കുറ്റ വിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. 

Related News