കൊവിഡ് പ്രതിരോധം; കുവൈറ്റ് ആരോഗ്യമന്ത്രിയും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കൂടിക്കാഴ്ച നടത്തി

  • 24/10/2020

കുവൈറ്റിൽ കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ    പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച്  കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. ബാസല്‍ ഹമദ് അല്‍ ഹമദ് അല്‍ സബയും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കൂടിക്കാഴ്ച നടത്തി.  ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുവരും ചർച്ച നടത്തി. 

ഇന്ത്യയില്‍ നടക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചയില്‍ സ്ഥാനപതി സിബി ജോര്‍ജ് സംസാരിച്ചു.  കൊവിഡ്​ വാക്​സിൻ കുവൈറ്റിന്​ കൈമാറാൻ ഇന്ത്യ സന്നദ്ധമാവുമെന്ന സൂചനയുണ്ട്​. ആരോഗ്യമേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ധാാരണയായി.   കൊവിഡ്​ പ്രതിസന്ധിയുടെ ആദ്യഘട്ടത്തിൽ ​ ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം കുവൈറ്റിൽ സേവനത്തിനെത്തിയിരുന്നു. കുവൈറ്റ്​ ആരോഗ്യ മേഖലയിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്​. 

Related News