കുവൈറ്റിനെതിരെ സമൂഹ മാധ്യമം വഴി മോശം പരാമർശം; ഈജിപ്ഷ്യൻ‌ തൊഴിൽ ഉപമന്ത്രിയ്ക്ക് സസ്പെൻഷൻ

  • 24/10/2020

കുവൈറ്റിനെതിരെ സമൂഹ മാധ്യമം വഴി മോശം പരാമർശം നടത്തിയ ഈജിപ്ത്‌ തൊഴിൽ ഉപമന്ത്രിയ്ക്കെതിരെ നടപടി എടുത്ത് അധികൃതർ. കുവൈറ്റിന്റെ ചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ചതിനെതിരെ  ഉപമന്ത്രിയെ സസ്പെന്റ്‌ ചെയ്തതായി ഈജിപ്ഷ്യൻ മാനവ വിഭവ ശേഷി  മന്ത്രാലയം   അറിയിച്ചു‌.  സഹോദര രാഷ്ട്രമായ  കുവൈത്തിനും അതിന്റെ ചിഹ്നങ്ങൾക്കുമെതിരെ  മന്ത്രാലയ ഉദ്യോഗസ്ഥൻ നടത്തിയ അപമാനകരമായ പരാമർശത്തെ  അപലപിച്ചിരുന്നു.  

ഉദ്യോഗസ്ഥൻ തന്റെ ഫേസ്‌ ബുക്ക്‌ അക്കൗണ്ട്‌ വഴി വ്യക്തിപരമായി നടത്തിയതാണ് ഈ പരാമർശം. ഇതേ തുടർന്ന് ഇയാൾക്ക്‌ എതിരെ നിയമ നടപടികൾ ആരംഭിച്ചതായും അന്വേഷണം കഴിയും വരെ  ജോലിയിൽ  നിന്ന് സസ്പെന്റ്‌  ചെയ്തതായും ഈജിപ്ഷ്യൻ അധികൃതർ വ്യക്തമാക്കി.ഇത്‌ സംബന്ധിച്ച്‌ അന്വേഷിക്കുന്നതിന് ഉന്നത തല സംഘത്തെ നിയോഗിച്ചതായും വാർത്താ കുറിപ്പിൽ അറിയിച്ചു.  ഉദ്യോ​ഗസ്ഥന്റെ  ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അതേസമയം,  കഴിഞ്ഞ ദിവസം കുവൈറ്റ്‌  വിദേശകാര്യ  ഉപ മന്ത്രി ഖാലിദ്‌ അൽ ജാറല്ല ഈജിപ്ഷ്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഉദ്യോ​ഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

Related News