എം ഇ എസ് കുവൈറ്റ് യൂണിറ്റ് ഭാരവാഹികൾ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു.

  • 24/10/2020

എം ഇ എസ് കുവൈറ്റ്  യൂണിറ്റ് ഭാരവാഹികൾ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി  സിബി ജോർജിനെ സന്ദർശിച്ചു. ഡോക്യൂമെൻറ്സ് അറ്റെസ്റ്റേഷനു വേണ്ടി എംബസ്സിയിൽ വരുന്ന  ആളുകൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ എം ഇ എസ് ഭാരവാഹികൾ അംബാസിഡറുടെ ശ്രദ്ധയിൽ പെടുത്തി. ഇതിനു  ഒരു ഏക ജാലക സംവിധാനം ഉണ്ടാക്കണമെന്നും, അപ്പോൾ തന്നെ  അറ്റസ്റ്റേഷൻ ചെയ്തു  കൊടുക്കാനുള്ള സംവിധാനം  ഉണ്ടാകണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. നാട്ടിൽ നിന്ന് തിരിച്ചു  വരുന്നവർക്ക് നേരിട്ട് വരാനുള്ള എന്തെങ്കിലും സാഹചര്യം  ഒരുക്കാൻവേണ്ടി ഭരണ  നേത്രത്വവുമായി ചർച്ചകൾക്ക് തുടക്കം കുറിക്കണെമെന്നും ഭാരവാഹികൾ  അഭ്യർത്ഥിച്ചു. എം ഇ എസിന്റെ നേത്ര്യത്തിൽ  കോവിഡ്   കാലത്തു നടന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ  അംബാസിഡറുമായി പങ്കു വെച്ചു. എം ഇ എസിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന, ഷഹീർ എം എം തെയ്യാറാക്കിയ ബുക്ക്  പ്രസിഡന്റ് മുഹമ്മദ് റാഫി അംബാസിഡർക്കു കൈമാറി. എം ഇ എസ് സംഘടിപ്പിച്ചു വരുന്ന  നിരവധി ട്രൈനിംഗ് കോഴ്സുകളും മെഡിക്കൽ ക്യാമ്പുകളും അംബാസിഡർ പ്രത്യേകം അനുമോദിച്ചു. എം ഇ എസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ജനറൽ   സെക്രട്ടറി അഷറഫ് അയൂർ, വൈസ് പ്രസിഡന്റ് ഖലീൽ അടൂർ, ഖജാൻജി അഷറഫ് മൂസ പി ടി, മുൻ പ്രസിഡന്റ് സാദിഖ് അലി, സെക്രട്ടറി റമീസ്  സലേഹ് എന്നിവർ ചർച്ചയിൽ   പങ്കെടുത്തു.

Related News