# BoycottFrenchproducts; കുവൈറ്റിൽ 50 ഓളം സഹകരണ സ്ഥാപനങ്ങൾ എല്ലാ ഫ്രഞ്ച് ഉൽ‌പ്പന്നങ്ങളും ബഹിഷ്കരിച്ചു

  • 24/10/2020

കുവൈറ്റ് സിറ്റി;  ഫ്രാൻസിൽ പ്രവാചകനെ കാർട്ടൂണിലൂടെ  അപമാനിച്ചതിൽ  പ്രതിഷേധിച്ച് 50 ഓളം സഹകരണ സ്ഥാപനങ്ങൾ  എല്ലാ ഫ്രഞ്ച് ഉൽ‌പ്പന്നങ്ങളെയും  വിപണികളിൽ നിന്നും ശാഖകളിൽ നിന്നും നീക്കം ചെയ്തു. ഫ്രാൻസിൽ നിന്നുളള ചരക്കുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കണമെന്നും കേന്ദ്ര വാണിജ്യ വിപണികളിൽ നിന്ന് അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട്  സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.   # ButGod.sMessenger, # BoycottFrenchproducts എന്നീ ഹാഷ് ​ടാ​ഗ് വഴിയാണ് പ്രതഷേദം പ്രചരണം നടക്കുന്നത്.


സോഷ്യൽ മീഡിയ പ്രതിഷേധങ്ങളോടുളള ആദ്യ പ്രതികരണമായി യൂണിയൻ ഓഫ് കൺസ്യൂമർ കോപ്പറേറ്റീവ് സൊസൈറ്റീസ് സഹകരണ മേധാവികൾക്ക്  സർക്കുലർ നൽകി. “ഫ്രാൻസിൽ പ്രവാചകനെ കാർട്ടൂണിലൂടെ അപമാനിച്ച സംഭവം ഇസ്ലാമിക രാഷ്ട്രത്തെ അപമാനിക്കുന്ന രീതിയാണ്. ഇത്തരത്തിലുളള നടപടികൽ ഇസ്ലാമിക രാജ്യങ്ങൾക്ക് അം​ഗീകരിക്കാൻ കഴിയില്ല. 
ദയവായി ഫ്രഞ്ച്  ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കരിക്കണമെന്നും,  കേന്ദ്ര വിപണികളിൽ നിന്നും സഹകരണ ശാഖകളിൽ നിന്നും നീക്കം ചെയ്യണമെന്നും സർക്കുലറിൽ വ്യക്തമാക്കി. 

Related News