കുവൈറ്റിൽ ശൈത്യകാല വാക്‌സിനേഷൻ നൽകുന്നതിൽ പ്രവാസികളോട് യാതൊരു വിവേചനവുമില്ല; ആരോപണം പൂർണ്ണമായും തളളി അധികൃതർ

  • 25/10/2020

കുവൈറ്റ് സിറ്റി;  ശൈത്യകാല വാക്‌സിനേഷൻ പ്രവാസികൾക്ക് വിവേചനം മൂലമാണെന്ന  നൽകാത്തതെന്ന ആരോപണം പൂർണ്ണമായും തളളി അധികൃതർ. കൊവിഡ് പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങളുടെ മൂലമായി  സാധാരണ നടപടിക്രമങ്ങള്‍ ഭാ​ഗമായിട്ടാണ് സ്വദേശികളെ ആദ്യം പരിഗണിക്കുന്നതെന്നും വിദേശികളെ തുടര്‍ന്ന് പരിഗണിക്കുമെന്നും അധികൃതര്‍ പറയുന്നു. സ്വദേശികളും വിദേശികളും തമ്മില്‍ യാതൊരു വംശീയ പരമായോ,  വിവേചനമോ, വ്യത്യാസമോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. 

എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും വാക്‌സിനുകളുടെ ലഭ്യത പരിമിതമായതിനാലാണ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ ബുക്കിം​ഗുമായി ബന്ധപ്പെട്ടുളള വിവരങ്ങൾ ആരോ​ഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും, എല്ലാവരും വാക്സിനേഷൻ സ്വീകരിക്കുന്നതിന് അപ്പോയിൻമെന്റ് എടുക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
കൊവിഡ് അസാധാരണ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും അവിടുത്തെ പൗരന്മാർക്കാണ് പ്രാധാന്യം നൽകുന്നത്. സ്വകാര്യ മേഖലയിൽ വാക്സിൻ ലഭ്യമാകുമെന്നും എല്ലാവരു വാക്സിൻ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.  നേരത്തെ വാക്‌സിന്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. സ്വദേശികൾ തന്നെ ഈ തീരുമാനത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. 


Related News