ആൾക്കൂട്ടം പാടില്ല; കുവൈറ്റിൽ വിവാഹ ചടങ്ങുകൾക്ക് കർശന നിയന്ത്രണം

  • 25/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് കർശനം നിരീക്ഷണം ഏർപ്പെടുത്തി.  ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് (എം‌ഐ‌ഐ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി   എല്ലാ തരത്തിലുള്ള ജനങ്ങളുടെ ഒത്തുചേരലുകൾ തടയുന്നതിന്റെ ഭാ​ഗമാണിത്.  ആരോ​ഗ്യമന്ത്രാലയം  പുറപ്പെടുവിച്ച മാർ​ഗ്ഗ നിര‍ദ്ദേശങ്ങൾ പാലിക്കുന്നത് അധികൃതർ ഉറപ്പുവരുത്തുമെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 


 രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോൾ  ലംഘിച്ച് നിരവധി വിവാഹ ചടങ്ങുകൾ, മറ്റ് പരിപാടികൾ  ശ്രദ്ധയിൽ പെട്ടെന്നും ഇതിനെതിരെ കർശന നടപടി എടുത്തെന്നും അധികൃതർ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങളും മന്ത്രിസഭാ കൗൺസിൽ പുറപ്പെടുവിച്ച തീരുമാനങ്ങളും പാലിക്കാൻ ആഭ്യന്തര മന്ത്രാലയം എല്ലാ പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. 

ആൾക്കൂട്ടങ്ങൾക്ക് ഇടയാക്കുന്ന പൊതുസ്ഥലങ്ങളിൽ  വിവാഹം, മറ്റ് പാർട്ടികൾ,   കുടുംബാംഗങ്ങളല്ലാത്തവരെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത്  എന്നിങ്ങനെയുളള പ്രവർത്തനങ്ങൾ  പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സ്വകാര്യ സ്ഥലങ്ങളിലും ഇത്തരത്തിലുളള ആൾക്കൂട്ടം ഉണ്ടാകുന്നത് തടയുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News