കുവൈറ്റിൽ കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഉടൻ അറസ്റ്റ്

  • 25/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി രാജ്യത്ത് മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. മാസ്ക് ധരിക്കുക, സാമൂഹി അകലം പാലിക്കുക തുടങ്ങി ആരോ​ഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെയാണ് കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോ​ഗ്യ മാർ​ഗ നിർദ്ദേശങ്ങൾ രാജ്യത്ത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു സംഘം ആളുകൾ അടുത്ത ആഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പരിശോധ നടത്തും.

മാസ്ക് ധരിക്കാത്തവർക്കെതിരെയുളള പിഴ വർധിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് തടസ്സം സൃഷ്ടിക്കുന്ന മാസ്ക് ധരിക്കാത്തവർക്കെതിരെ പുതിയ ഭേ​ദ​ഗതി ചെയ്ത നിയമപ്രകാരം പരമാവധി 5000 KD വരെ ഈടാക്കും.  മാസ്ക് ധരിക്കാത്തവരിൽ നിന്നും അടിയന്തരമായി 50 ദിനാർ മുതൽ 100 ദിനാർ വരെ ഇടാക്കും. ഇതിന് മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

Related News