ഇസ്ലാമിന്റെ ചിഹ്നങ്ങളെ ദുരുപയോഗം ചെയ്യാനുള നീക്കം; സർക്കാർ അപലപിക്കണമെന്ന് സ്പീക്കർ

  • 25/10/2020

കുവൈറ്റ് സിറ്റി;   ഇസ്ലാമിന്റെ ചിഹ്നങ്ങളെ ദുരുപയോഗം ചെയ്യുന്നതും, വിശ്വാസങ്ങളെ ദുരുപയോഗം ചെയ്യുന്നതിനുമുളള നയതന്ത്ര നീക്കം സർക്കാർ അപലപിക്കണമെന്ന് സ്പീക്കർ മർസ്സൂഖ്  അൽ അൽ ഗാനം. ഇത്തരത്തിലുളള നീക്കം സഹിഷ്ണുതയും സമാധാനവും പ്രചരിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിൽ പ്രവാചകന്റെ കാർട്ടൂൺ ദുരുപയോ​ഗം ചെയ്തതിന് പിന്നാലെയാണ് സ്പീക്കറുടെ പരാമർശം. 

ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നത് തടയാൻ നയതന്ത്ര മേഖലയിൽ പ്രായോഗിക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.  പ്രവാചകനെ അപമാനിക്കുന്ന കാർട്ടൂൺ വിവാ​ദം കുവൈത്തിനെ വളരെയധികം നിരാശപ്പെടുത്തിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രവാചകനെ അപമാനിച്ചതിന്റെ പേരിൽ  നേരത്തെ കുവൈറ്റിലെ  50 ഓളം സഹകരണ സ്ഥാപനങ്ങൾ  എല്ലാ ഫ്രഞ്ച് ഉൽ‌പ്പന്നങ്ങളും  വിപണികളിൽ നിന്നും ശാഖകളിൽ നിന്നും നീക്കം ചെയ്തിരുന്നു

Related News