കൊവിഡ് പ്രതിരോധം ഊർജ്ജിതമാക്കുന്നു; 18 ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കാനൊരുങ്ങി ഒമാൻ

  • 29/10/2020

മസ്കറ്റ്;  കൊവിഡ് പ്രതിരോധം ഊർജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ഒമാനിൽ കൊവിഡ് വാക്സിൻ വ്യാപകമായി ലഭ്യമാക്കുന്നു. 18 ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്  ബിൻ മുഹമ്മദ് അൽ സഈദി അറിയിച്ചു.  ചുരുങ്ങിയത് 60% പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും വ്യക്തമാക്കി.    രോഗ വ്യാപനത്തിന്റെ  രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടില്ല. കേസുകളിൽ 80% സമൂഹത്തിൽ നിന്നും 20% സ്ഥാപനങ്ങളിൽ നിന്നുമാണ്. രാത്രി യാത്രാ വിലക്കും ബീച്ചുകൾ അടച്ചതും രോഗികൾ കുറയാൻ കാരണമായെന്നും അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, കൊവിഡ് നിയന്ത്രണമായതോടെ  സ്കൂളുകൾ ഒന്നിനു പ്രവർത്തനം ആരംഭിക്കും. ഇതിന്  മുന്നോടിയായി അധ്യയന സമയം  ക്രമീകരിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സമയം.  5 മുതൽ 11 വരെ  ക്ലാസുകൾക്ക് രാവിലെ 8.00-11.00 വരെ, 12ാം ക്ലാസ് വിദ്യാർത്ഥികൾക്ക് 8.00-2.00.    82% സ്കൂളുകളിലും ഇ-ലേണിങ് സംവിധാനമാണ് ഒരുക്കുന്നത്.

Related News