യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാന്‍സിസ്റ്റ് യാത്രികരില്‍ നിന്നും 3 റിയാല്‍ വീതം ഫീസായി ഈടാക്കുമെന്ന് ഒമാൻ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

  • 02/11/2020

ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ ട്രാന്‍സിസ്റ്റ് യാത്രക്കാരില്‍ നിന്നും 3 റിയാല്‍ വീതം ഫീസായി ഈടാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സുല്‍ത്താനേറ്റിലെ എയര്‍ പോര്‍ട്ടുകളിലേക്കെത്തുന്ന ട്രാന്‍സിസ്റ്റ് യാത്രികാർക്കാണ് പ്രത്യേക നിർദ്ദേശം നൽകുന്നത്.   2021 ജനുവരി 1 മുതല്‍ പുതിയ നിര്‍ദ്ദേശം നിലവില്‍ വരുമെന്ന് അതോറിറ്റിയിലെ അധികൃതർ വ്യക്തമാക്കി. 

ഒമാനിൽ നിന്ന്   അടുത്ത വര്‍ഷം മുതല്‍ ഏത് രാജ്യങ്ങളിലേക്കും യാത്രയ്ക്കിടയില്‍ 24 മണിക്കൂറില്‍ താഴെ മാത്രം എയര്‍ പോര്‍ട്ട് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാകും പുതിയ നിയമം ബാധകമാകുക. ഇതിനായി സിവില്‍ ഏവിയേഷന്‍ നിയമത്തില്‍ ഭേദഗതികള്‍ നടത്തുമെന്നും അതോറിറ്റി അറിയിച്ചു.

Related News