ഏഴ്​ ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയാൽ പി.സി.ആർ ടെസ്റ്റിന്​ വിധേയരാകാം; നിർദ്ദേശവുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

  • 02/11/2020

ഒമാനിൽ ​ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയുന്നവർ ഏഴ്​ ദിവസം പൂർത്തിയായെങ്കിൽ  പി.സി.ആർ ടെസ്​റ്റിന്​ വിധേയരാകാമെന്ന് അധികൃതർ. ഫലം നെഗറ്റീവ്​ ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാമെന്നും​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ​ ക്വാറന്റൈൻ കാലാവധി 14 ദിവസത്തിൽ നിന്ന്​ ഏഴ്​ ദിവസമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു​.  ഒമാനിലേക്കുള്ള യാത്രക്കാരിൽ ഭൂരിക്ഷം പേർക്കും ആദ്യത്തെ ഏഴ്​ ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമായതായി ഡോ. അൽ അബ്രി പറഞ്ഞു. 

പുതിയ തീരുമാനപ്രകാരം ഒമാനിലെത്തുന്നതിന് മുൻപുള്ള​ 96 മണിക്കൂർ സമയത്തിനുള്ളിലാണ്​ യാത്രക്കാരൻ പി.സി.ആർ പരിശോധനക്ക്​ വിധേയരാകേണ്ടത്​. വിമാനത്താവളത്തിലെ പി.സി.ആർ പരിശോധനയും തുടരും. ഏഴ്​ ദിവസത്തെ ക്വാറന്റൈന്​ ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക്​ വിധേയമാവുകയും വേണം. യാത്രക്കാർക്ക്​ ഏഴ്​ ദിവസം, പോസിറ്റീവ്​ ആയവർക്ക്​ പത്ത്​ ദിവസം, സമ്പർക്ക ബാധിത കേസുകൾക്ക്​ 14 ദിവസം എന്നിങ്ങനെയാണ്​ ഒമാനിൽ ക്വാറന്റൈൻ കാലയളവ്.

Related News