ഒമാനില്‍ വിദേശികളുടെ തൊഴില്‍ കരാറുകള്‍ ഇനി ഓണ്‍ലൈനില്‍ രജിസ്​റ്റര്‍ ചെയ്യണം

  • 04/11/2020

ഒമാനില്‍ വിദേശികളുടെ തൊഴില്‍ കരാറുകള്‍ ഇനി ഓണ്‍ലൈനില്‍ രജിസ്​റ്റര്‍ ചെയ്യണം. തൊഴിലുടമകള്‍ക്ക്​ വെബ്​സൈറ്റ്​ വഴി രജിസ്​റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന ഇലക്​ട്രോണിക്ക്​ സേവനത്തിന്​ ബുധനാഴ്​ച മുതല്‍ തുടക്കമായതായി തൊഴില്‍മന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളി ഒമാനിലെത്തി റസിഡന്‍റ്​ കാര്‍ഡ്​ ലഭിച്ച ശേഷം തൊഴില്‍ ഉടമക്ക്​ രജിസ്​ട്രേഷന്‍ നടത്താവുന്നതാണ്​. കരാര്‍ പിന്നീട്​ പുനരവലോകനം ചെയ്യുന്ന പക്ഷം ഓണ്‍ലൈനില്‍ തന്നെ ഭേദഗതി ചെയ്യാനും സാധിക്കുമെന്നും മന്ത്രാലയം പ്രസ്​താവനയില്‍ അറിയിച്ചു. തൊഴിലുടമയുടെ വിവരങ്ങളിലും മാറ്റങ്ങള്‍ വരുത്താം. തൊഴില്‍ കരാറിന്റെ  കൃത്യതയും കാലാവധിയും ഉറപ്പുവരുത്തുന്നതിനായി വിദേശ തൊഴിലാളി അത്​ പരിശോധിച്ച്‌​ സമ്മതമറിയിക്കുകയും വേണമെന്ന്​ മന്ത്രാലയം അറിയിച്ചു.

Related News