പ്രവാസികൾക്കുള്ള തൊഴിൽ പെർമിറ്റുകൾ ഇനി 3 ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് ഒമാൻ

  • 04/11/2020


 പ്രവാസികൾക്കുള്ള തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഇനി മുതൽ മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകും. നേരത്തെ ആഴ്ചകളോളം എടുത്തിരുന്ന നടപടികളാണ് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി വേഗത്തിലായിരിക്കുന്നത്. നിലവിൽ രാജ്യത്തെ 26 സർക്കാർ സംവിധാനങ്ങൾ ഇ – ഗവർണൻസ് സംവിധാനം വഴി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ ആവശ്യമായ രേഖകൾ ബന്ധപ്പെട്ട വകുപ്പുകൾ വഴി വളരെ വേഗത്തിൽ കൈമാറുവാൻ കഴിയുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ മേഖലകൾ കൂടി ഡിജിറ്റലൈസ് ചെയ്യുന്നതോടെ പ്രവാസികളെ സംബന്ധിച്ച് രേഖകളും, അനുമതികളും ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News