പിതാവിനെ തോളിലേറ്റി മകൻ:  മനുഷ്യാവകാശ കമ്മീഷൻ  കേസെടുത്തു 

  • 16/04/2020

കൊല്ലം: പുനലൂർ ജില്ലാ ആശുപത്രി വളപ്പിൽ  ഓട്ടോറിക്ഷ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് വയോധികനായ പിതാവിനെ തോളിലേറ്റി മകന് ഒരു കിലോമീറ്ററോളം നടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. 

Related News