മരുഭൂമിയിൽ മരുപ്പച്ച തീർത്ത കെ.എം.സി.സിയെ പ്രവാസികൾ സ്വീകരിച്ചത് ഹൃദയം കൊണ്ട് : സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ.

  • 07/11/2020

കുവൈറ്റ് സിറ്റി :- ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്തുലസേവനം നടത്തുവാൻ  കെ.എം.സി.സിക്ക് പകരം മറ്റൊരു സംഘടനയുമില്ലന്നും ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ മാനുഷിക മൂല്യങ്ങൾക്ക് പ്രഥമ പരിഗണനയാണ്  കെ.എം.സി.സികൾ നൽകി വരുന്നതെന്നും  കുവൈറ്റ് കെ.എം.സി.സി ഉപദേശക സമിതി  ചെയർമാൻ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അഭിപ്രായപ്പെട്ടു. കുവൈറ്റിൽ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിൽ ആകിർഷ്ടരായി മറ്റു പ്രസ്ഥാനങ്ങളിൽ നിന്ന്  സംഘടനയിലേക്ക് കടന്നു വന്ന തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർക്ക് കെ.എം.സി.സിയിൽ അംഗത്വം നൽകുന്ന പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ബാസിയാ കെ.എം.സി.സി ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്മാൻ വൈലത്തൂർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ജനറൽ സെക്രട്ടറി  അബ്ദുൽറസാഖ് വാളൂർ, ട്രഷറർ എം.ആർ നാസർ, സെക്രട്ടറി എഞ്ചിനീയർ മുഷ്ത്താഖ്, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അസീസ് വലിയകത്ത്, ജനറൽ സെക്രട്ടറി അബ്ദുലത്തീഫ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് പാടൂർ, ചേലക്കര മണ്ഡലം പ്രസിഡന്റ് മുഹമ്മദലി പി.കെ എന്നിവർ സംസാരിച്ചു. മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി റഷീദ് ഏങ്ങണ്ടിയൂർ സ്വാഗതവും ജില്ലാ സെക്രട്ടറി ഇക്ബാൽ കൈപ്പമംഗലം നന്ദിയും പറഞ്ഞു

Related News