മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കെ.എം.ഷാജി എം.എല്‍.എ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ പിന്തുണച്ചതില്‍ തെറ്റുപറയാനാകില്ലെന്നും അദ്ദേഹം കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍ പിന്തുണച്ചതെന്നും ഷാഫി പരിഹസിച്ചു.
കേരളത്തില്‍ ഇനി മറ്റൊരു അമിത് ഷാ വേണ്ട.മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ് . ഏകാധിപതികളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണ്തക്ക് മരുന്ന് പി.ആര്‍ ഏജന്‍സിക്ക് കുറിക്കാന്‍ കഴിയില്ല .അവര്‍ക്കത് തല്‍ക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. എന്നാല്‍ അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ട്. 'ഇത് കേരളമാണെന്ന് പിണറായി വിജന്‍ മറക്കരുതെന്നും ഷാഫി പറഞ്ഞു.
സ്പ്രിങ്കളറില്‍ വിവാദത്തില്‍ മുഖ്യമന്ത്രി നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം എന്നാലത് വേട്ടയാടലുകള്‍ കൊണ്ട് നടക്കില്ല . ആര്‍ജ്ജവം ഉണ്ടെങ്കില്‍ സ്പ്രിങ്കളര്‍ ഇടപാടില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകണം.വിജിലന്‍സില്‍ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെയെന്നും ഷാഫി പറമ്പില്‍ ഫെയ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?