സന്ദർശക വിസകൾ അനുവദിക്കുന്നത്​ ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി ഒമാൻ

  • 10/11/2020

ഒമാനിൽ കൊവിഡ്​ നിയന്ത്രണ വിധേയമായതോടെ​ നിർത്തിവെച്ചിരുന്ന സന്ദർശക വിസകൾ അനുവദിക്കുന്നത്​ ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി ഭരണകൂടം.  കൊവിഡ്​ വ്യാപനത്തെ തുടർന്ന്​ കഴിഞ്ഞ മാർച്ച്​ പകുതി മുതലാണ്​ ഒമാൻ സന്ദർശന വിസകൾ അനുവദിക്കുന്നത്​ നിർത്തിവെച്ചത്​. എന്നാൽ ഇപ്പോൾ കൊവിഡ് കേസുകൾ കുറഞ്ഞതോടെ എക്​സ്​പ്രസ്​, ഫാമിലി വിസിറ്റിങ്​ വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. ടൂറിസ്​റ്റ്​ വിസകളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഓൺലൈനിൽ ഇ-വിസക്ക്​ അപേക്ഷ നൽകാനുള്ള സംവിധാനവും അടുത്ത ദിവസങ്ങളിൽ പ്രാബല്യത്തിൽ വരും. അതുവരെ എമിഗ്രേഷൻ വിഭാഗത്തിന്റെ ഓഫീസിൽ നേരിട്ടെത്തിയാണ്​ അപേക്ഷ നൽകേണ്ടത്​. സ്ഥിരം കുടുംബവിസക്കുള്ള അപേക്ഷകളും ഇവിടെ സ്വീകരിക്കുന്നുണ്ട്​.

Related News