ഗാർഹിക തൊഴിലാളികൾക്ക് കുവൈറ്റിലേക്ക് മടങ്ങി വരാം..

  • 11/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയ ​ഗാർഹിക തൊഴിലാളികൾക്ക് കുവൈറ്റിലേക്ക് മടങ്ങിവരാനുളള തീരുമാനം മന്ത്രിസഭ തത്വത്തിൽ അം​ഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് കൊറോണ എമർജൻസി കമ്മിറ്റിക്ക് പ്രത്യേക നിർദ്ദേശം നൽകി. ​ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ മന്ത്രിസഭ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 

ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ അധ്യക്ഷനായ ആരോഗ്യ സമിതി പുതിയ  തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകനം ചെയ്യും. 
സാധുവായ റെസിഡൻസി പെർമിറ്റ് ഉള്ളവരെ മാത്രം മടങ്ങിവരാൻ അനുവദിക്കണോ അതോ ഇതിനകം കാലഹരണപ്പെട്ട ​ഗാർഹിക തൊഴിലാളികളുടെ താമസരേഖ  പുതുക്കുന്നതിന് സ്പോൺസർമാർക്ക് എന്തെങ്കിലും നിർദ്ദേശം നൽകണോ എന്നും യോഗം ചർച്ച ചെയ്യും. യാത്രാ  നിരോധിത പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് പുതിയ ​ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് നേരിട്ട് പ്രവേശിപ്പിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News