കുവൈറ്റിൽ പോലീസ് വേഷത്തിൽ വന്ന് പ്രവാസിയെ കൊള്ളയടിച്ചു; പ്രതിയെ പൊലീസ് തിരയുന്നു

  • 11/11/2020

കുവൈറ്റിൽ നേപ്പാളി പ്രവാസിയെ പോലീസ് വേഷത്തിൽ വന്ന് കൊള്ളയടിച്ചുവെന്ന് പരാതി.  ഇതുമായി ബന്ധപ്പെട്ട് നേപ്പാളി ഒമാരിയ പോലീസ് സ്റ്റേഷനിൽ  പരാതി നൽകി.  നേപ്പാളി സ്പോൺസറുടെ വീട്ടിലേക്ക് പോകുന്ന വഴി ഒരാൾ കാറിൽ വരികയും തന്നെ തടഞ്ഞുനിർത്തി ഐഡി ആവശ്യപ്പെടുകയും ചെയ്തു, തുടർന്ന് ഐഡി എടുക്കാനായി പേഴ്സ് തുറന്നപ്പോൾ അയാൾ തന്റെ പേഴ്സിൽ നിന്നും പണം മോഷ്ടിച്ചെന്നും പരാതിക്കാരൻ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related News