ബാങ്ക് അക്കൗണ്ടില്‍ നിന്ന് 210 ദിനാര്‍ മോഷ്ടിച്ചതായി പ്രവാസിയുടെ പരാതി

  • 11/11/2020

കുവൈറ്റ് സിറ്റി;  തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 210 ദിനാര്‍ മോഷ്ടിച്ചതായി ഇന്ത്യക്കാരനായ പ്രവാസി പരാതി നൽകി.  നയീം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എടിഎം കാര്‍ഡ് എപ്പോഴും തന്റെ  കൈയ്യിലുണ്ടായിരുന്നുവെന്നും, എന്നാൽ താൻ അറിയാതെ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും  പണം പിൻവലിച്ചിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു.  സമാന പരാതി ബാങ്കിൽ നൽകണമെന്നും ബാങ്കിൽ നിന്ന് ലഭിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വഴി പ്രതിയെ പിടിക്കാമെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

Related News