കൊവിഡ് പ്രോട്ടാക്കോൾ പാലിച്ചാൽ റെസിഡന്‍സുള്ള പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാം

  • 11/11/2020


കുവൈറ്റ് സിറ്റി;  ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള  കൊവിഡ് പ്രോട്ടാക്കോൾ പാലിച്ചാൽ   സാധുവായ റെസിഡന്‍സുള്ള പ്രവാസികള്‍ക്ക്  കുവൈറ്റിലേക്ക് പ്രവേശിക്കാമെന്ന്  ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് അറിയിച്ചു. അതേസമയം,  കൊവിഡ് പശ്ചാത്തലത്തിൽ മടങ്ങിവരാൻ കളഴിയാത്ത കുവൈറ്റിന് പുറത്തുള്ള പ്രവാസികള്‍ ഡിസംബര്‍ 31ന് അകം രാജ്യത്ത് പ്രവേശിച്ചില്ലെങ്കില്‍ തുടര്‍ന്ന് പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ലെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോർട്ട് ജനറല്‍ റെസിഡന്‍സി അഫയേഴ്‌സ് വകുപ്പ്  തളളി. അതേസമയം, പ്രവേശനവിലക്കുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിരോധനമേര്‍പ്പെടുത്താത്ത ഏതെങ്കിലും രാജ്യത്ത് 14 ദിവസത്തെ ക്വാറന്റൈൻ കാലായളവ് പൂർത്തിയാക്കി കുവൈറ്റിലെത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു.  റെസഡൻസി പുതുക്കാൻ   റെസിഡന്‍സി അഫയേഴ്‌സ് വകുപ്പിന്റെ അവലോകനം ആവശ്യമില്ലെന്നും, കുവൈറ്റിന് പുറത്തുള്ളവര്‍ക്ക് ഓണ്‍ലൈനായി റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ കഴിയുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 


രാജ്യത്തിന് പുറത്തുള്ള പ്രവാസികളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനങ്ങളെടുക്കുന്നുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വഴി ഇത് ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതര്‍ പറയുന്നു. 60 വയസ്സിന് മുകളിലുളളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന്  സാധുവായ റെസിഡന്‍സിയുള്ള എല്ലാവര്‍ക്കും കുവൈറ്റില്‍ പ്രവേശിക്കാമെന്നും ഇതിന് പ്രായപരിധിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സന്ദർശന വിസകളും, എൻട്രീ വിസകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. 

Related News