പ്രവാസികൾക്ക് ശൈത്യകാല വാക്സിൻ ഉടൻ നൽകും

  • 11/11/2020

കുവൈറ്റ് സിറ്റി;  കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആരോഗ്യ മന്ത്രാലയം വിവിധ  ആരോഗ്യ കേന്ദ്രങ്ങൾക്ക് പരിമിതമായ അളവിലാണ് സീസണൽ ഇൻഫ്ലുവൻസ വാക്സിൻ (ശൈത്യകാല വാക്സിൻ) നൽകിയിരുന്നതെന്ന് റിപ്പോർട്ട്. എന്നാൽ പ്രവാസികൾക്ക് വാക്സിൻ ഉടൻ  വിതരണം ചെയ്യുമെന്നും, വലിയ തോതിൽ  വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനായി മന്ത്രാലയം കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാക്സിൻ എത്തിയാൽ ഉടൻ തന്നെ പ്രവാസികൾക്ക് ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.  അതേസമയം, 395,000 ഡോളർ ചെലവിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ  ഇറക്കുമതി ചെയ്യാനുള്ള മന്ത്രാലയത്തിന്റെ അഭ്യർത്ഥനയ്ക്ക്   സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡറുകൾ (സിഎപിടി) അംഗീകാരം നൽകിയതായും ആരോഗ്യമേഖല വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം മധ്യത്തിലാണ് വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്. മന്ത്രാലയം 
ആരോ​ഗ്യ കേന്ദ്രങ്ങൾക്ക് ആദ്യ ദിവസങ്ങളിൽ  വൻതോതിൽ വാക്സിൻ നൽകിയിരുന്നുവെന്നും, നിരവധി പൗരന്മാർ വാക്സിൻ സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഹവാലി ഹെൽത്ത് ഡിസ്ട്രിക്റ്റിൽ  ഇതുവരെ 20,000 പേർക്ക് കുത്തിവയ്പ് നൽകിയതായി വൃത്തങ്ങൾ വെളിപ്പെടുത്തി. വാക്സിൻ പുതുതായി ഇറക്കുമതി ചെയ്യുന്ന മുറയ്ക്ക് പ്രവാസികൾക്ക് വാക്സിനേഷൻ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

Related News