'ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി' ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്‌.

  • 11/11/2020

ഇന്ത്യയുടെ മരുന്ന് വ്യവസായം ലോകത്തിന്റെ ഫാര്‍മസിയെന്ന്  കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്‌. .  കുവൈത്തിൽ നടന്ന ആത്മനിര്‍ഭര്‍ ഭാരത് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് കാലത്ത് ഇന്ത്യ ആരോ​ഗ്യ മേഖലയിലെ ശക്തി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് കുറവാണെന്നും, രോ​ഗമുക്തി കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്ത് വിലയേറിയ മരുന്നുകളും മെഡിക്കല്‍ സാധനങ്ങളും പല രാജ്യങ്ങളിലേക്കും ഇന്ത്യ അയച്ചിരുന്നു.  വികസ്വര രാജ്യങ്ങളില്‍ മരുന്നുകളുടെ വില കുറയ്ക്കുന്നതില്‍ ഇത് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ ഇന്ത്യൻ കമ്പനികള്‍ സജീവമാണ്.  ഇന്ത്യയുടെ നൂതന ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായം ഈ അവസരത്തില്‍ ഉയര്‍ന്ന് ആഗോള ആവശ്യങ്ങളുടെ വിതരണക്കാരായി മാറിയെന്നും , ലോകത്തിലെ ഏറ്റവും വലിയ വിലകുറഞ്ഞ ജനറിക്സ്, വാക്സിനുകൾ, താങ്ങാനാവുന്ന മരുന്നുകൾ എന്നിവയുടെ വിതരണക്കാരൻ; മൂല്യത്തിലും വോളിയത്തിലും ഏറ്റവും കൂടുതൽ മരുന്ന് ഉൽ‌പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണിത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡി‌എ) അംഗീകൃത മരുന്ന് നിർമാണ പ്ലാന്റുകളും ഇന്ത്യയിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News