കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നവർക്ക് 300 ദിനാറിന്റെ പാക്കേജ്; ഇന്ത്യയിൽ നിന്നുളളവർക്ക് ടിക്കറ്റ് നിരക്ക് 110 ദിനാർ

  • 14/11/2020

യാത്ര നിരോധിത 34 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആരോഗ്യ അധികൃതർ ആലോചിക്കുന്നതിനിടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ടൂറിസം സെക്ടർ.  പിസിആർ പരിശോധന, നിർബന്ധിത ക്വാറന്റൈൻ ഉൾപ്പെടെയുള്ള പാക്കേജാണ് നിരവധി ടൂർസ് ആന്റ് ട്രാവൽ കമ്പനികൾ ആലോചിക്കുന്നത്. കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നവർക്ക് 300 ദിനാറിന് പാക്കേജ് നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.   ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തുന്ന മാർ​ഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച്, നിരോധിത രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കായി പാക്കേജുകൾ സൃഷ്ടിക്കാൻ ആവശ്യമായ നടപടികൾ ടൂറിസം, ട്രാവൽസ് കമ്പനികൾ സ്വീകരിച്ചിട്ടുണ്ടെന്ന് 
ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ കമ്പനികളുടെ തലവൻ അൽ മുത്തൈരി അൽ റായി വ്യക്തമാക്കി.

വൺ-വേ ട്രാവൽ വിമാന ടിക്കറ്റിന്റെ വില, പി‌സി‌ആർ ടെസ്റ്റുകളുടെ വില,  എന്നിങ്ങനെയുളള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കമ്പനികൾ പാക്കേജുകൾക്കുളള വില നിശ്ചയിക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് വ്യത്യാസപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ശരാശരി ടിക്കറ്റ് നിരക്ക് കെഡി 70 ആയിരിക്കും, അതേസമയം ഇന്ത്യയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് ശരാശരി ടിക്കറ്റ് നിരക്ക് കെഡി 110 ദിനാറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News