കുവൈറ്റിൽ വാഹനാപകടം ; ഒരു പ്രവാസി മരിച്ചു; 9 പേർക്ക് പരിക്ക്

  • 14/11/2020

കുവൈറ്റിലുണ്ടായ   വാഹനാപകടത്തില്‍ പെട്ട്  പ്രവാസി യുവതി  മരിച്ചു. ഫിലിപ്പീന്‍സ് സ്വദേശിനിയാണ് മരിച്ചത്. ഹവല്ലിയിലുണ്ടായ അപകടത്തിൽ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.  
സ്വകാര്യ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കെജിഎല്‍ കമ്പനിയുടെ ബസും സ്വദേശിയുടെ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരെ മുബാറക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.

Related News