കുവൈറ്റിൽ അഞ്ചാംഘട്ട കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നത് വൈകും

  • 14/11/2020

കോവിഡ്  വൈറസ് വ്യാപനം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുവൈറ്റിൽ അഞ്ചാംഘട്ട കോവിഡ്  നിയന്ത്രണങ്ങൾ നീക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. അഞ്ചാംഘട്ടത്തിൽ  നിയന്ത്രണങ്ങൾ  നീക്കുമെന്ന്  നേരത്തെ സൂചന നൽകിയിരുന്നെങ്കിലും രാജ്യത്തെ കോവിഡ്  വൈറസ് വ്യാപന പശ്ചാത്തലം   നിലനിൽക്കെ മുൻകരുതൽ  ഭാഗമായിട്ടാണ് നിലവിൽ  നിയന്ത്രണങ്ങൾ നീക്കുന്നത് വൈകുന്നത്. വാക്സിൻ എത്തിയതിനുശേഷം മാത്രമേ അഞ്ചാംഘട്ട കോവിഡ്  നിയന്ത്രണങ്ങൾ നീക്കിയാൽ മതി എന്നാണ് അധികൃതർ വ്യക്തമാക്കുന്നത് കോവിഡ്  വാക്സിൻ എത്തിയാൽ കോവിഡിനെ പൂർണ്ണമായും പിടിച്ചുകെട്ടാനാകുമെന്ന  ആത്മവിശ്വാസത്തിലാണ് അധികൃതർ.ഓഗസ്റ്റ് 23 മുതൽ അഞ്ചാംഘട്ട കൊവിഡ് നിയന്ത്രണങ്ങൾ നീക്കുമെന്ന്   നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും നിലവിൽ വാക്സിൻ എത്തിയാൽ മാത്രമേ അഞ്ചാംഘട്ട കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിലേക്ക് കടന്നാൽ മതി എന്നാണ് അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അഞ്ചാംഘട്ട കോവിഡ്  നിയന്ത്രണങ്ങളിൽ പൊതുപരിപാടികൾ, വിവാഹം, കുടുംബ സംഗമം, ആളുകൾ ഒത്തുചേരുന്ന മറ്റ്  പരിപാടികൾ ഉൾപ്പെടെ  നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി  നടത്താമെന്ന് തീരുമാനിച്ചിരുന്നു. സർക്കാർ ഓഫീസുകളിൽ  50 ശതമാനം ജീവനക്കാരെ പ്രവേശിക്കാം എന്നും ഈ ഈ ഘട്ടത്തിലാണ് തീരുമാനിച്ചിരുന്നത്. അതേസമയം ഫൈസർ കൊവിഡ് വാക്സിൻ ഉൾപ്പെടെ രാജ്യത്തെ കോവിഡിനെ നിയന്ത്രിക്കുന്ന തരത്തിലുള്ള വാക്സിൻ എത്തിച്ചേർന്നാൽ മാത്രമേ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുകയുള്ളു. ഫൈസർ  വാക്സിൻ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്  അധികൃതർ നേരത്തെ അമേരിക്കൻ കമ്പനിയുമായി ഒപ്പുവച്ചിരുന്നു.

Related News