ഇസ്രയേൽ ബന്ധത്തിൽ നിന്ന് ലാഭം കൊയ്യുന്ന അറബ് കമ്പനികളെ ബഹിഷ്കരിക്കണമെന്ന് കുവൈറ്റ് സ്കോളർ

  • 14/11/2020


ഇസ്രയേൽ ബന്ധത്തിൽ നിന്ന് ലാഭം കൊയ്യുന്ന അറബ് കമ്പനികളെ ബഹിഷ്കരിക്കണമെന്ന് കുവൈറ്റ് സ്കോളർ താരെക് അൽ സുവൈദാൻ.  സെമിനാറിൽ  പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ  ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചുവെന്നും,  ഇസ്രായേൽ ഉൽ‌പ്പന്നങ്ങൾക്കെതിരായ  പ്രചരണം അറബ് കമ്പനികളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്റ്റിലെ ജനപ്രിയ വ്യക്തിയാണ് 66 കാരനായ  താരെക് അൽ സുവൈദാൻ. ഇദ്ദേഹത്തിന്  ട്വിറ്ററിൽ പത്ത് ദശലക്ഷവും ഫേസ്ബുക്കിൽ 8.4 ദശലക്ഷവും  ഫോളോവേഴ്‌സുണ്ട് . യുഎഇ, ഈജിപ്ത്, ബഹ്‌റൈൻ അല്ലെങ്കിൽ ഇസ്രയേലുമായി സഹകരിക്കുന്ന മറ്റുളള രാജ്യങ്ങളിൽ നിന്നുള്ള ബാങ്കിംഗ്, എയറോനോട്ടിക്സ്, തുടങ്ങിയ മേഖലകൾ വ്യത്യസ്ഥ കമ്പനികളുടെ സഹകരണം പിൻവലിക്കണമെന്നും അൽ-സുവൈദാൻ അഭ്യർത്ഥിച്ചു. ഇതിനുപുറമെ ഇസ്രായേൽ  ഉൽപ്പന്നങ്ങൾ  നിന്ന് ലാഭം നേടുന്ന എല്ലാ കമ്പനികളെയും ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അറബ് ജനത ശക്തമായ ഇത്തരത്തിലുളള ഒരു തീരുമാനം എടുത്താൽ ഇസ്രായേൽ ഉൽപ്പന്നങ്ങളിൽ നിന്ന് ലാഭം കൊയ്യുന്ന കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News