ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് നാളെ മുതൽ മടങ്ങാം..

  • 14/11/2020

ഒമാനിൽ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ നാളെ മുതൽ ആരംഭിക്കും. ഞായറാഴ്‍ച  മുതല്‍ ഡിസംബര്‍ 31 വരെയാണ് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കായി മന്ത്രാലയം ഈ ആനുകൂല്യം   അനുവദിച്ചിരിക്കുന്നത്.  പിഴ കൂടാതെ രാജ്യം വിടാനുള്ള ഈ അവസരം പരമാവധി  പ്രയോജനപ്പെടുത്തണമെന്നു മസ്‍കത്ത് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. 
രാജ്യം വിടാനാഗ്രഹിക്കുന്ന പ്രവാസികൾ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ, സനദ് ഓഫീസുകൾ വഴിയോ അല്ലെങ്കിൽ ബന്ധപ്പെട്ട എംബസി മുഖേനയോ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷ രജിസ്റ്റർ ചെയ്‍ത് ഏഴ് ദിവസത്തിന് ശേഷം മസ്‍കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസിലെത്തി മടങ്ങാനുള്ള അനുമതി ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.

Related News