34 നിരോധിത രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുവൈറ്റിലേക്കുളള മടക്കയാത്ര; സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തും

  • 15/11/2020

കോവിഡ് പശ്ചാത്തലത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയ 34 രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ കുവൈറ്റിലേക്ക് മടക്കിക്കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ അധികാരികളുടെ ആലോചന അധികാരികളുടെ വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി ടൂറിസം ട്രാവൽ കമ്പനികളുടെ ഫെഡറേഷൻ മേധാവി മുഹമ്മദ് അൽ മുത്തെരി.  34 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർ കുവൈറ്റിലെത്തിയ തീർച്ചയായും സാമ്പത്തിക അവസ്ഥയെ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.  ആരോ​ഗ്യമന്ത്രാലയം നിഷ്കർശിക്കുന്ന ആരോഗ്യ നിർദേശങ്ങൾ  പി സി ആർ പരിശോധന മറ്റു കോവിഡ് പ്രോട്ടോകോളുകൾ എന്നിവ നടപ്പിലാക്കി പ്രവാസികളെ കുവൈറ്റിലേക്ക് മടക്കി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികൾ തിരിച്ചെത്തിയാൽ    കൊവിഡ് പ്രതിസന്ധി മൂലം പ്രത്യാഘാതങ്ങൾ ബാധിച്ച നിരവധി സാമ്പത്തിക മേഖലകളെ പുനർജീവിപ്പിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു.

 പ്രത്യേകിച്ചും ടൂറിസം, യാത്ര, വ്യോമായന, ഹോട്ടലുകൾ, വ്യവസായങ്ങൾ, ചില്ലറവിൽപ്പന, ഭക്ഷ്യ സേവനങ്ങൾ എന്നിവയിൽ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നമെന്നും  അദ്ദേഹം പറയുന്നു. ഇന്ത്യ, ഇറാൻ, ചൈന, ബ്രസീൽ, കൊളംബിയ, അർമേനിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, സിറിയ, സ്പെയിൻ, സിംഗപ്പൂർ, ബോസ്നിയ, ഹെർസഗോവിന, ശ്രീലങ്ക, നേപ്പാൾ, മെക്സിക്കോ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഈജിപ്ത്, പാക്കിസ്ഥാൻ, ഈജിപ്ത്, ലെബനൻ, ഹോങ്കോങ്ങ്, ഇറ്റലി, നോർത്ത് മാസിഡോണിയ,  മോൾഡോവ, പനാമ, പെറു , സെർബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, എന്നീ രാജ്യങ്ങളിൽ നിന്നുളള പൗരന്മാരുടെ മടങ്ങിവരവ് സാമ്പത്തികാവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.   പിസിആർ പരിശോധന, നിർബന്ധിത ക്വാറന്റൈൻ ഉൾപ്പെടെയുള്ള പാക്കേജ് മടങ്ങിവരുന്നവർക്കായി നിരവധി ടൂർസ് ആന്റ് ട്രാവൽ കമ്പനികൾ ആലോചിക്കുന്നുണ്ട്. അതേസമയം, കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നവർക്ക് 300 ദിനാറിന് പാക്കേജ് നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.   ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തുന്ന മാർ​ഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച്, നിരോധിത രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കായി പാക്കേജുകൾ സൃഷ്ടിക്കാൻ ആവശ്യമായ നടപടികൾ അൽ മുത്തൈരി അൽ റായി വ്യക്തമാക്കി.

വൺ-വേ ട്രാവൽ വിമാന ടിക്കറ്റിന്റെ വില, പി‌സി‌ആർ ടെസ്റ്റുകളുടെ വില,  എന്നിങ്ങനെയുളള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കമ്പനികൾ പാക്കേജുകൾക്കുളള വില നിശ്ചയിക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് വ്യത്യാസപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ശരാശരി ടിക്കറ്റ് നിരക്ക് കെഡി 70 ആയിരിക്കും, അതേസമയം ഇന്ത്യയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് ശരാശരി ടിക്കറ്റ് നിരക്ക് കെഡി 110 ദിനാറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News