കുവൈറ്റിൽ കൊവിഡ് വാക്സിൻ എത്തിക്കുക പ്രത്യേക ജെറ്റ്‌ വിമാനം വഴി

  • 15/11/2020

കൊവിഡ് പ്രതിരോധത്തിനുളള വാക്സിൻ കുവൈറ്റിലെത്തിക്കാൻ  പ്രത്യേക  ജെറ്റ്‌ വിമാനം ഒരുക്കും. വാക്സിൻ കേടു വരാതെ സൂക്ഷിക്കാൻ പര്യാപ്തമായ പ്രത്യേക  ശീതീകരണ സംവിധാനം ഘടിപ്പിച്ച  ജെറ്റു വിമാനം വഴിയാണ് രാജ്യത്തേക്ക് വാക്സിൻ എത്തിക്കാനുളള നീക്കം നടക്കുന്നത്. മൈനസ്‌ 70 ഡിഗ്രീ സെൽഷ്യസ്‌ താപനില സംവിധാനത്തിലാണ് വാക്സിൻ  സൂക്ഷിക്കപ്പെടേണ്ടതെന്ന വ്യവസ്ഥ നില നിൽക്കെയാണ് പ്രത്യേക ജെറ്റ് വിമാനം ഇതിനായി ഒരുക്കുന്നത്.  അമേരിക്കൻ കമ്പനിയായ ഫൈസറിൽ നിന്ന്  10 ലക്ഷം ഡോസ്‌ വാക്സിൻ വാങ്ങുന്നതിനു കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം കരാർ നൽകിയിരുന്നു. ഇതിന് പിന്നാലെ പുതിയ നീക്കങ്ങൾ നടത്തുന്നത്

അതേസമയം, ഫൈസറിൽ നിന്നും വാക്സിൻ  സ്വീകരിക്കപ്പെടുന്നത്‌ മുതൽ രാജ്യത്ത്‌ എത്തി ഉപയോഗിക്കപ്പെടുന്നത്‌ വരെയുള്ള ഓരോ ഘട്ടങ്ങളിലും സ്വീകരിക്കേണ്ട നടപടികൾക്ക്‌ ആരോഗ്യ മന്ത്രാലയം രൂപരേഖ തയ്യാറാക്കി വരികയാണെന്നാണ് അധികൃതർ അറിയിച്ചത്. 

Related News