കുവൈറ്റിൽ 2000ത്തോളം വ്യാജ പെർഫ്യൂം കുപ്പികൾ പിടിച്ചെടുത്തു

  • 15/11/2020

കുവൈറ്റ് സിറ്റി;  ഫർവാനിയയിലെ ഒരു വെയർ ഹൗസിൽ വച്ച് 2000 ത്തോളം വ്യാജ പെർഫ്യൂം കുപ്പികൾ പിടിച്ചെടുത്തു. വാണിജ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് വ്യാജ സുഗന്ധദ്രവ്യങ്ങൾ അടങ്ങിയ കുപ്പികൾ പിടിച്ചെടുത്തത്. അന്താരാഷ്ട്ര ബ്രാന്റുകൾ അടങ്ങിയ പെർഫ്യൂം കമ്പനിയിലാണ്  വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. വ്യാജ പെർഫ്യൂമുകൾ പല ബ്രാന്റുകളിലായി ഒറിജിനലാണെന്നെന്ന് ധരിപ്പിച്ചു ഇവർ വിൽപ്പന നടത്തുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. കമ്പനിക്കെതിരെയും ഇതിൽ ഉൾപ്പെട്ടവർക്കെതിരെയും കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related News