കുവൈറ്റിൽ ടെന്റുകൾ സ്ഥാപിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് അധികൃതർ

  • 15/11/2020

കുവൈറ്റ് സിറ്റി; കൊവിഡ് പ്രതിസന്ധി മൂലം നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ പാർപ്പിട പ്രദേശങ്ങളിൽ വീടുകൾക്കുമുന്നിൽ ടെന്റുകൾ സ്ഥാപിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് മുൻസിപ്പാലിറ്റി വക്താവ് മുഹമ്മദ് അൽ മത്തൈരി വ്യക്തമാക്കി.  ആരോഗ്യ അധികാരികളുടെ തീരുമാനപ്രകാരം ഈ വിലക്ക് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ  ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും, അതുകൊണ്ടുതന്നെ എല്ലാ പൗരന്മാരും ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു,  ആൾക്കൂട്ടം പരമാവധി ഒഴിവാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, തുടങ്ങിയ കൊവിഡ് മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ഇത്തരം സ്വകാര്യ പാർപ്പിട പ്രദേശങ്ങളിൽ വീടുകൾക്കുമുന്നിൽ സ്പ്രിങ് ക്യാമ്പുകൾ സ്ഥാപിക്കാൻ ആളുകളെ അനുവദിക്കുന്നതിനെ കുറിച്ച് പുനരാലോചന നടത്താൻ ചർച്ചകൾ തുടരുകയാണെന്നും ക്യാപിറ്റൽ മുനിസിപ്പാലിറ്റിയുടെ എമർജൻസി ടീം മേധാവി സൈദ് അൽ ഐനസി വ്യക്തമാക്കി.  എന്നാൽ ഇത്തരത്തിലുള്ള കൂടാരങ്ങൾ സ്ഥാപിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട അല്ലെങ്കിൽ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു

Related News