കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; ലഹരി വസ്തുക്കളുമായി കടക്കാൻ ശ്രമിച്ച കാറ് പിടികൂടി

  • 15/11/2020

കുവൈറ്റിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കാറ് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ   പിടികൂടി.  കാറിൽ നിന്നും ഹാഷിഷ്, രണ്ടര കിലോ മയക്കുമരുന്ന് ഗുളികകൾ എന്നിവ പിടിച്ചെടുത്തു.  നുവൈസീബ് അതിർത്തി തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.  ക്രോസിംഗ് പോയിന്റിൽ എത്തിയ കാറ് വിശദമായി പരിശോധിക്കുന്നതിനിടെയാണ് മയക്കുമരുന്ന് ഉൾപ്പെടെയുളള ലഹരി വസ്തുക്കൾ പിടികൂടിയത്.  മൂന്ന് ബാഗിൽ ഹാഷിഷും, 68 സാൻക്സ് ഗുളികകളും,  സെറോക്വൽ ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്.  ആന്റി സൈക്യാട്രിക് മരുന്നുകളും ഇതിൽ നിന്ന് പിടിച്ചെടുത്തു. 

വിഷാദം, പൊതുവായ ഉൽക്കണ്ഠ എന്നീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് ഇവയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാറിലെ ഡ്രൈവറെ ജനറൽ കൺട്രോൾ ഫോർ ഡ്രഗ്സിലേക്ക്  റഫർ ചെയ്തു. പ്രതിക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു

Related News