കുവൈറ്റിൽ കുട്ടികൾക്കെതിരെയുളള കുറ്റകൃത്യങ്ങൾ വർധിക്കുന്നു; മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

  • 15/11/2020

കുവൈറ്റിൽ കുട്ടികൾക്കെതിരെയുളള കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന്  ശിശുസംരക്ഷണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍  സൗദ് അല്‍ അമീര്‍.  
കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 845 ആണെന്ന്  സൗദ് അല്‍ അമീര്‍ വ്യക്തമാക്കി. 2015ല്‍ ശിശുസംരക്ഷണം നിലവില്‍ വന്നത് മുതല്‍ ഇതുവരെയുളള കണക്കാണിത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക, ശാരീരിക, മാനസിക പീഡനങ്ങളാണ് കുറ്റകൃത്യങ്ങളിലെ പ്രധാനമായുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും ഓണ്‍ലൈന്‍ ഗെയിമുകളും കുട്ടികളെ അപകടകരമായി ബാധിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങളില്‍ മാതാപിതാക്കള്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ വഴക്ക് കുട്ടികൾക്കിടയിൽ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്ത മകളെ ആക്രമിച്ച പിതാവിന് 15 തടവ്  ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉദാഹരണമായി എടുത്ത് പറഞ്ഞു. കുട്ടികളെ മാതാപിതാക്കൾ നല്ല രീതിയിൽ സംരക്ഷിച്ചില്ലങ്കിൽ ജുവൈനൽ അന്വേഷണ വകുപ്പ് ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

Related News