കുവൈറ്റിൽ മഴക്കാലത്ത് സ്ഥിതി​ഗതികൾ മാറാം.. ഉദ്യോ​ഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി അധികൃതർ

  • 15/11/2020

കുവൈറ്റിൽ മഴക്കാലത്ത് സ്ഥിതി​ഗതികൾ മാറുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി  ജല,വൈദ്യുത മന്ത്രി ഡോ. ഖാലിദ് അല്‍ ഫാദെല്‍,  മഴക്കാലത്തുണ്ടാകുന്ന അടിയന്തര പ്രശ്നങ്ങൾ നേരിടാൻ  പ്രത്യേക ടീമിനെ സജ്ജമാക്കണമെന്ന്  അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദശം നൽകി. കുവൈറ്റിൽ പൊടിക്കാറ്റോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ടീമിനെ തയ്യാറാക്കണമെന്ന നിർദ്ദേശവുമായി മന്ത്രി  രം​ഗത്തെത്തിയിരിക്കുന്നത്. പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നേരത്തെ പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. 

അതേസമയം ഏത് അടിയന്തര സാഹചര്യവും നേരിടാൻ ബന്ധപ്പെട്ട  വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ എല്ലാം പൂര്‍ണ സജ്ജമാണെന്ന് എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ എഞ്ചിനീയര്‍ ആദെല്‍ മഹ്മൂദ്  വ്യക്തമാക്കി. മഴക്കാലത്ത് വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഇല്ലാതാക്കാൻ  ജനറേറ്ററുകളുടെയെല്ലാം അറ്റക്കുറ്റപ്പണി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, 24 മണിക്കൂറും എമര്‍ജന്‍സി ടീം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News