കുവൈറ്റിൽ സ്കൂളുകൾ തുറക്കുന്നു.....

  • 15/11/2020

കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിൽ അടച്ചിട്ട സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ.  ഈ വിദ്യാഭ്യാസ വർഷത്തിന്റെ രണ്ടാം പാദത്തിന്റെ തുടക്കത്തിലോ അല്ലെങ്കിൽ അതിന്  മുൻപായോ സ്കൂളുകൾ  തുറക്കാനാണ് തീരുമാനം.  വിദ്യാഭ്യാസ മന്ത്രാലയം  ആക്ടിംഗ്  അണ്ടർ സെക്രട്ടറി ഫൈസൽ അൽ മക്‌സിദ് ഇക്കാര്യം അറിയിച്ചത്.  രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ ജില്ലകളുടെയും  ഡയറക്ടർമാർ, പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഉസാമ അൽ സുൽത്താൻ,   എന്നിവർ  നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം എടുത്തത്. 

സ്കൂളുകൾ സാധാരണ​ ​ഗതിയിൽ  പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുളള  പദ്ധതി ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഞ്ചാം ഘട്ട നിയന്ത്രണ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷമാകും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.  

Related News