കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു

  • 16/11/2020

കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ തിരിച്ചെത്തിക്കാൻ വിദേശകാര്യമന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ചില രാജ്യങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വകുപ്പ് മേധാവി നാസര്‍ അല്‍ മൗസവി വ്യക്തമക്കി.   ധാരണയിലെത്തിയ  രാജ്യങ്ങളിൽ എത്യോപ്യയും ഉൾപ്പെടുന്നു.  മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ഗാര്‍ഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് തിരിച്ചെത്തിക്കാൻ വിദേശകാര്യമന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ഏകാപിച്ച് ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ കൊണ്ടുവരുന്ന രാജ്യങ്ങളിലെ കൊവിഡ് സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിന് ശേഷമായിരിക്കും അധികൃതർ തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ ആരോ​ഗ്യ മാർ​ഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊളളിച്ചാക്കും റിക്രൂട്ടമെന്റ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം നിർണ്ണയിക്കുന്നത് ഇരുവരും  തമ്മിലുള്ള കരാറാണ്.  ഇതില്‍ ആരെങ്കിലും ഒരാള്‍ കരാര്‍ ലംഘിച്ചാല്‍ എതിര്‍കക്ഷിക്ക് കരാറിന്റെ ബാക്കി കാലയളവിലേക്കുള്ള നഷ്ടപരിഹാരം ആവശ്യപ്പെടാം. ഒരു ന്യായീകരണവുമില്ലാതെ തൊഴിലാളി കരാര്‍ അവസാനിപ്പിച്ച് ജോലി ഉപേക്ഷിക്കുകയാണെങ്കിൽ തൊഴിലുടമയ്ക്ക് യാത്രാടിക്കറ്റുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും അല്‍ മൗസവി പറഞ്ഞു. ​ഗാർഹിക തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കാൻ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം ലംഘനങ്ങൾ നടന്നാൽ അധികാരികളെ അറിയിക്കണമെന്നും, മനുഷ്യക്കടത്ത് പോലുളള കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News