കുവൈറ്റിൽ ലൈസൻസില്ലാതെ നിയമം ലംഘിച്ച് കെട്ടിടം പണിയുന്നവർക്ക് 5000 ദിനാർ വരെ പിഴ

  • 16/11/2020

കുവൈറ്റ് സിറ്റി;  ലൈസൻസില്ലാതെ ഗവൺമെന്റ് ഭൂമിയിൽ കെട്ടിടങ്ങളും മറ്റും പണിയുന്നവർക്ക് മുന്നറിയിപ്പുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. ഇത്തരം നിയമംലംഘിച്ച് ഭൂമി ഇടപാടുകൾ നടത്തുകയോ. കെട്ടിടങ്ങൾ പണിയുകയോ ചെയ്താൽ  കർക്കശ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.  എല്ലാവരും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ പറയുന്നു.  ഇത്തരത്തിൽ നിയമം ലംഘിച്ച് പണിയുന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻഗർ അഹ്മദ് അൽ മൻഫൗഹിയുടെ തീരുമാനപ്രകാരം ബിൽഡിംഗ് വയലേഷൻ കമ്മിറ്റി രൂപീകരിച്ചു.  തലസ്ഥാനത്തും ഫർവാനിയ ഗവർണറേറ്റുകളിലും നിരവധി നിയമലംഘനങ്ങൾ നടക്കുന്നതായും ൻഗർ അഹ്മദ് അൽ മൻഫൗഹി വ്യക്തമാക്കി.  മുനിസിപ്പാലിറ്റി നിയമം ലംഘിച്ച് നിർമ്മിച്ച ചില കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതായി അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, ഇത്തരം നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുബാറക് അൽ കബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ച് എമർജൻസി മേധാവിയും ബിൽഡിം​ഗ് വയലേഷൻ സമിതി അംഗവുമായ നാസർ ഹജ്രി വ്യക്തമാക്കുന്നു മുനിസിപ്പാലിറ്റി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ 800 മുതൽ ആയിരം ദിനാർ വരെ പിഴ ഈടാക്കും.

 അതേസമയം സ്വകാര്യ ഭവനങ്ങൾ നിർമ്മിക്കുന്നതിൽ നിയമലംഘനം നടത്തുന്നവർക്ക്  ചതുരശ്രമീറ്ററിന് 50 മുതൽ 500 ദീനാർ വരെ ഈടാക്കും. 
നിയമം ലംഘിച്ചുളള സ്വകാര്യ  ഇൻവെസ്റ്റ്മെന്റ് ഹൗസിന് 1000 മുതൽ 5000 ദിനാർ വരെയും പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇതിനുപുറമേ മുനിസിപ്പാലിറ്റി ഉത്തരവ് നടപ്പാക്കാൻ ഉടമ വിസമ്മതിച്ചാൽ അയാൾക്ക് ഈ പറഞ്ഞ പിഴയ്ക്ക് പുറമേ സ്വകാര്യ ഭവനനിർമ്മാണത്തിന് പ്രതിദിനം 10 ദീനാറും നിക്ഷേപ ഭവനത്തിന് പ്രതിദിനം നൂറ് ദീനാറും പിഴയിടാക്കും.

Related News