കുവൈറ്റിൽ വലിയ ഭൂചലനത്തിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

  • 16/11/2020

കുവൈറ്റിൽ വലിയ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി  കുവൈറ്റ് ഫയര്‍ സര്‍വീസസ് ഡയറക്ടറേറ്റിലെ ദൗത്യകേന്ദ്രം മേധാവിയും ദുരന്തനിവാരണ വിദഗ്ധനുമായ ലെഫ്റ്റ്നന്റ് കേണല്‍ ഡോ. മിഷാരി അല്‍ ഫരാസ്. റിക്ടർ സ്കെയിലിൽ തീവ്രത അഞ്ചിലും കൂടുതലുള്ള ഭൂചലനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസം മുൻപ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കുവൈറ്റിൽ അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്  ലെഫ്റ്റ്നന്റ് കേണല്‍ ഡോ. മിഷാരി അല്‍ ഫരാസ് രം​ഗത്തെത്തിയത്. എണ്ണ വേര്‍തിരിച്ചെടുക്കുന്നത് മൂലവും എണ്ണയ്ക്ക് പകരം ഭൂഗര്‍ഭത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും മറ്റു ഘടകങ്ങളുമാണ് കുവൈറ്റിലെ ഭൂകമ്പത്തിന് കാരണമെന്ന് ശാസ്ത്രീയ ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അല്‍ ഫരാസ് പറഞ്ഞു.  സീസ്മിക് ബെല്‍റ്റുകളിലൂടെയല്ല  കുവൈറ്റിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കടന്നുപോകുന്നത്. അതുകൊണ്ട് കൂടുതല്‍ പഠനങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളും അനിവാര്യമാണെന്നും അല്‍ ഫരാസ് വ്യക്തമാക്കി. സാഗ്രോസ് പര്‍വതനിരകളിലേക്ക് വ്യാപിച്ചുകിടക്കുന്ന സീസ്മിക് ബെല്‍റ്റ് മൂലമുണ്ടാകുന്ന ഭീഷണി വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News