കുവൈറ്റിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഹെൽത്ത് ഇൻഷുറൻസ് എടുക്കണമെന്ന് നിർദ്ദേശം

  • 16/11/2020



കുവൈറ്റിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികൾ  ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്ന് നിർദ്ദേശം. കൊറോണവൈറസ് ചികിത്സയ്ക്ക്  പരിരക്ഷ  നൽകുന്ന ആരോഗ്യ ഇൻഷുറൻസ് എടുക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ  വകുപ്പ് നിർദേശം നൽകിയത്. വിദേശത്ത് വച്ച്  കോവിഡ്  ബാധിച്ചാൽ കുവൈറ്റ് നയതന്ത്രബന്ധവുമായി  ബന്ധപ്പെട്ട്  ചികിത്സ ലഭ്യമാക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് എല്ലാ സ്വദേശികളും ആരോഗ്യ ഇൻഷൂറൻസ് എടുക്കണമെന്ന് അധികൃതർ നിർദേശം നൽകിയത്. മറ്റ് രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന സ്വദേശികൾ കൊറോണവൈറസ്  ചികിത്സയുമായി ബന്ധപ്പെട്ട ഒരു സാക്ഷ്യപത്രത്തിൽ  ഒപ്പിടണമെന്നും  അധികൃതർ നിർദേശം നൽകുന്നു.  ആഗോള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളുടെ  പശ്ചാത്തലത്തിൽ  2020 ജനുവരി  18ന്  മന്ത്രി സഭ പുറപ്പെടുവിച്ച പ്രത്യേക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കണമെന്ന് സ്വദേശികൾക്ക് നിർദേശം നൽകിയത്.

Related News