കുവൈറ്റിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചു; 42000 ദിനാർ തട്ടിയെടുത്തു; പ്രതിയ്ക്ക് തടവുശിക്ഷ

  • 16/11/2020

കുവൈറ്റിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച സ്വദേശിയെ 6 മാസം തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു.  പ്രതി യുവതിയെ തെറ്റിദ്ധരിപ്പിച്ചു ബിസിനസ്സിൽ നിക്ഷേപം നടത്താനെന്ന് പറഞ്ഞ് യുവതിയിൽ നിന്നും 42,000 ദിനാർ തട്ടിയെടുത്തതായും  പരാതിപ്പെടുന്നു. പ്രതിക്കെതിരെ പ്രോസിക്യൂഷൻ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്തു. വഞ്ചനാകുറ്റത്തിനുളള തെളിവുകൾ യുവതിയുടെ പക്കലുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു.  പ്രതി തുടങ്ങിയ ഒരു ബിസിനസിൽ ലാഭം നൽകാം എന്നുപറഞ്ഞാണ് യുവതിയുടെ പക്കൽ നിന്നും 42,000 ദിനാറോളം വഞ്ചിച്ച് വാങ്ങിയത്.  

Related News