കുവൈറ്റിൽ വൻ തോതിൽ മദ്യവും മയക്കും മരുന്നും വിൽപ്പന; 3 ഏഷ്യക്കാർ അറസ്റ്റിൽ

  • 16/11/2020

കുവൈറ്റ് സിറ്റി;  രാജ്യത്ത്  മദ്യവും മയക്കും മരുന്നും വിൽപ്പന നടത്തിയ 3 ഏഷ്യക്കാർ അറസ്റ്റിൽ.  പ്രാദേശിക മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുകയും, 4 വാഹനങ്ങളിലായി1138 ബോട്ടിൽ ലഹരി വസ്തുക്കൾ ക്യാപിറ്റൽ ​ഗവർണറേറ്റിലും, ഫർവാനിയ ഗവർണറേറ്റുകളിലും വിൽപ്പന നടത്തുന്നവരാണ് അറസ്റ്റിലായത്.  മയക്കുമരുന്ന്, ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നവരുടെ  പിടികൂടാനുള്ള  ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലെ ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ സെക്യൂരിറ്റി മീഡിയ അറിയിച്ചു.

ഫർവാനിയ ഗവർണറേറ്റിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ പട്രോളിംഗ് 
നടത്തുന്നതിനിടെ, ഒരു കെട്ടിടത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് ലഹരി വസ്തുക്കളും മയക്കുമരുന്നും പിടിച്ചെടുത്തത്.   (45) ബാരലുകളിൽ മദ്യം, (175) കുപ്പി വ്യാജ മദ്യം എന്നിവയും ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. 


Related News