കുവൈറ്റിന്റെ സുരക്ഷയ്ക്കായി മുന്‍നിരയിൽ പ്രവർത്തിക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍; അഭിനന്ദിച്ച് കുവൈറ്റ്‌ അമീർ

  • 16/11/2020

കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആരോഗ്യമന്ത്രാലയം സന്ദര്‍ശിച്ചു. രാജ്യത്ത് കൊറോണ വൈറസിനെ നേരിടുന്നതിൽ മുന്നണി . പോരാളികളായി പ്രവർത്തിക്കുന്നവാരാണു ആരോഗ്യ പ്രവർത്തകരെന്ന്  അമീർ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി മുന്‍നിരയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഏറെ അപകട സാധ്യതകളും വെല്ലു വിളികളും നിറഞ്ഞ പ്രവർത്തനങ്ങൾ നിർവ്വഹിച്ചു കൊണ്ട് രാജ്യത്തിന്  വേണ്ടി സേവനം നടത്തുന്നവരാണെന്നും അമീർ വ്യക്തമാക്കി.  ആരോഗ്യപ്രവര്‍ത്തകരുടെ എല്ലാ വിധ ത്യാഗത്തെയും അദ്ദേഹം അഭിനന്ദിച്ചു. 


   ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹ്, ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ മുഹമ്മദ് റദ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ആരോഗ്യ മന്ത്രാലയത്തിലെത്തിയ  അമീറിനെ സ്വീകരിച്ചത്   കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോകം അസാധാരണമായ സാഹചര്യങ്ങളിലൂടെയാണു കടന്ന് പോകുന്നത്. ഈ മഹാമാരിയെ നേരിടുന്നതിനു നമ്മുടെ മാതൃരാജ്യം കാട്ടിയ അസാധാരണമായ ഐക്യദാർഢ്യവും, ചികിൽസാ രംഗത്ത് കൈവരിച്ച നേട്ടങ്ങളും ഏത് പ്രതിസന്ധിയും നേരിടാനുള്ള നമ്മുടെ കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും അമീർ കൂട്ടിച്ചേർത്തു.

Related News