ഇന്ത്യൻ എംബസ്സിയിൽ ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കുന്നു.

  • 16/11/2020

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പ്രതിവാര ഓപ്പണ്‍ ഹൗസ് പുനരാരംഭിക്കുന്നു.. ബുധനാഴ്ച വൈകിട്ട് 3.30 ന് ഓൺലൈനായി നടക്കുന്ന ഓപ്പണ്‍ ഹൗസിൽ അംബാസിഡർ സിബി ജോര്‍ജ് പങ്കെടുക്കും.‘എംബസിയിലെ രജിസ്‌ട്രേഷന്‍ ഡ്രൈവും പൊതുമാപ്പും’ എന്ന വിഷയത്തിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പങ്കെടുക്കാമെന്ന് എംബസ്സി അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഓപ്പണ്‍ഹൗസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ടിലെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ബന്ധപ്പെടാനുള്ള നമ്പര്‍, കുവൈറ്റിലെ വിലാസം, ഓപ്പണ്‍ ഹൗസില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം തുടങ്ങിയ വിവരങ്ങൾ community.kuwait@mea.gov.in ഇമെയിൽ വിലാസത്തിൽ അയക്കണം.അതനുസരിച്ച് 
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മീറ്റിംഗ് ഐഡിയും മറ്റു വിവരങ്ങളും നൽകുമെന്നും അധികൃതർ അറിയിച്ചു.

Related News