കുവൈറ്റിൽ മടങ്ങിയെത്തുന്ന ഗാർഹിക തൊഴിലാളികളുടെ പ്രതിദിന ക്വാറന്റൈൻ ചിലവ് 30 ദിനാറിൽ കൂടരുത്

  • 16/11/2020

34 നിരോധിത രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് മടക്കിക്കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിനായി അധികൃതർ കാത്തിരിക്കുന്നു. കുവൈറ്റ് എയർവെയ്സ് രണ്ട് ബോർഡുകളുടെ ഡയറക്ടർമാരുടെ തലവൻ അലി മുഹമ്മദ് അൽ ദുഖാൻ, കുവൈറ്റ് അൽജസീറ ഡയറക്ടർ ബോർഡ് ചെയർമാൻ മർവാൻ  ബോദിയ  എന്നിവരുമായി സിവിൽ ഏവിയേഷൻ  അഡ്മിനിസ്ട്രേഷൻ കൂടിക്കാഴ്ച നടത്തി. സേവന കാര്യ സഹമന്ത്രിയും ദേശീയ അസംബ്ലി സഹമന്ത്രിയുമായ മുബാറക് അൽ ഹാരിസും പങ്കെടുത്തു. ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനുള്ള   ഏകോപനവുമായി  ബന്ധപ്പെട്ടുള്ള  കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കി. മടങ്ങിവരുന്ന ആയിരക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് വേണ്ടിയുള്ള കോവിഡ്  പരിശോധന, മറ്റ് തുടർനടപടികൾ എന്നിവക്ക് വേണ്ടി  ആരോഗ്യപ്രവർത്തകരും നഴ്സുമാരും പ്രിവെൻറ്റീവ്  സ്റ്റാഫും പൂർണ്ണ സജ്ജമാണെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന് അറിയിപ്പിനായി  കാത്തിരിക്കുകയാണെന്നും ചർച്ചയിൽ വ്യക്തമാക്കി.

 മടങ്ങിയെത്തുന്ന ഗാർഹിക തൊഴിലാളികൾക്കുള്ള ക്വാറന്റൈനുമായി ബന്ധപ്പെട്ട്  ചാലറ്റുകൾ തയ്യാറാക്കിയിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി. ഇവർക്കുള്ള പ്രതിദിന ചിലവ്  30 ദീനാറിൽ കൂടുതൽ ആകരുതെന്നും അധികൃതർ പറയുന്നു. മൂന്ന് നേരത്തെ ഭക്ഷണം ഉൾപ്പെടെയുള്ള  ചെലവാണ് 30 ദിനാറിൽ  കൂടുതലാകാൻ പാടില്ലെന്ന് അധികൃതർ നിർദേശം നൽകിയത്. അതേസമയം  14 ദിവസത്തെ ക്വാറന്റൈൻ  പൂർത്തിയാക്കുന്നത് മുന്നേ ഏഴു ദിവസം കഴിഞ്ഞ് കോവിഡ്  പരിശോധനാഫലം നെഗറ്റീവ് ആയാൽ ക്വാറന്റൈൻ  നിർത്താമെന്നും അധികൃതർ വ്യക്തമാക്കുന്നു. മടങ്ങിയെത്തുന്ന ഗാർഹിക തൊഴിലാളികൾക്കായുള്ള ടിക്കറ്റ് നിരക്ക് ന്യായമായ രീതിയിൽ തന്നെ ആയിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News