കുവൈറ്റിലേക്കുളള പ്രവാസികളുടെ മടങ്ങി വരവ്; വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനതിരെ മുൻ എം.പി

  • 17/11/2020

കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയതോടെ വിദേശ രാജ്യത്ത് നിന്നും കുവൈറ്റിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക്  വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനതിരെ മുൻ എം.പി രം​ഗത്ത്.   ഈജിപ്തുകാര്‍ക്കും സിറിയക്കാര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിർത്ത് മുൻ എംപിയും സ്ഥാനാര്‍ത്ഥിയുമായ സാലിഹ് അഷോര്‍ രംഗത്തെത്തിയിട്ടുണ്ട്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ കുവൈറ്റിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കുന്നതിനായി വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി മുൻ എം.പി രം​ഗത്തെത്തിയിട്ടുളളത്.

രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ നിയന്ത്രിക്കാനുളള  നിയമത്തിന് എതിരാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും സാലിഹ് അഷോര്‍ പറയുന്നു. ആവശ്യമുള്ള പ്രവാസി ജീവനക്കാരുടെ പട്ടിക ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയക്കാന്‍ തൊഴിലുടമകളെ മന്ത്രിസഭ രൂപീകരിച്ച ആരോഗ്യസമിതി നേരത്തെ അനുവദിച്ചിരുന്നു. ഈ തീരുമാനത്തിന് അനുസൃതമായാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നിലവില്‍ ഈ നടപടികള്‍ സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

Related News