കുവൈറ്റിൽ ഒറ്റ ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി

  • 17/11/2020


കുവൈറ്റിൽ  സ്വകാര്യ ആശുപത്രികള്‍ക്ക് ഏക  ദിന ശസ്ത്രക്രിയ നടത്താന്‍ അംഗീകാരം നൽകിയതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ജനറല്‍ അനസ്‌തേഷ്യ ആവശ്യമുള്ള ശസ്ത്രക്രിയ നടത്താനാണ് അധികൃതർ അനുമതി നൽകിയത്.  രണ്ട് മണിക്കൂറില്‍ കൂടുതല്‍ എടുക്കുന്ന ശസ്ത്രക്രിയകള്‍, തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയേണ്ട സാഹചര്യമുള്ളവ, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കുള്ള ശസ്ത്രക്രിയ തുടങ്ങിയവ നടത്താന്‍ അനുവാദമില്ലെന്നും അധികൃതർ അറിയിച്ചു. 

രോ​ഗിയുടെ പ്രായം 50 വയസ്സ് കവിയരുത്, കൊവിഡിനെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുളള  വിട്ടുമാറാത്ത രോ​ഗങ്ങൾ രോ​ഗിയ്ക്ക് ഉണ്ടായിരിക്കരുത്
ശസ്ത്രക്രിയക്ക് 48 മണിക്കൂര്‍ മുമ്പ് സ്വാബ് ടെസ്റ്റ് നടത്തണം, പരിശോധനാഫലം നെഗറ്റീവായിരിക്കണം, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ രോഗിക്ക് ഉണ്ടാകരുത്, ഹീമോഗ്ലോബിന്‍ നോര്‍മലായിരിക്കണം, ശരീരത്തിന്റെ ഒന്നിലധികം ഭാഗങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യരുതെന്നും അദികൃതർ അറിയിച്ചു. 

Related News